കനത്ത കാലവർഷം:വീടിന്റെ അടുക്കള തകർന്നു

പിണങ്ങോട്: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും വീടിന്റെ അടുക്കള പൂർണമായും തകർന്നു. പിണങ്ങോട് ഹൈസ്കൂൾ കുന്നിന് സമീപം താമസിക്കുന്ന ഉതിരം പള്ളി നബീസയുടെ വീടിന്റെ അടുക്കളയാണ് വൻ ശബ്ദത്തോടെ നിലം പൊത്തിയത്. ഈ സമയം അടുക്കളയിൽ ആൾ പെരുമാറ്റം ഇല്ലാത്തതിനാലാണ് മറ്റ് അപകടങ്ങൾ ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *