വനത്തിനുള്ളിൽ അകപ്പെട്ട ആളെ കണ്ടെത്തി

ബത്തേരി: നൂൽപുഴ ചെട്ടിയാലത്തൂർ വനത്തിൽ ഇന്നലെ ആണ് കായ്ക്കുന്നു നഗറിലെ സനീഷ് (19) അകപ്പെട്ടത്. ഇന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന തിരച്ചിൽ തുടങ്ങിയിരുന്നു. ഏകദേശം 6 കിലോമീറ്റർ ഉൾവനത്തിലാണ് ഇയാളെ കണ്ടെത്തിയത്. ശക്തമായ മഴയും ഇടയ്ക്ക് ഉണ്ടായ കാട്ടുപോത്ത് അക്ര മണവും അതിജീവിച്ചാണ് തിരച്ചിൽ നടത്തിയത്. മാനസിക അസ്വസ്ഥതയുള്ള സനീഷ് അമ്പലത്തിൽ വന്നപ്പോൾ കാട്ടിൽ കയറിപോയതാണ് എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *