എടവക ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് ചൊവ്വ എന്ന സ്ഥലത്ത് രണ്ട് ഗോത്രകുടുംബങ്ങൾ വെള്ള പ്പൊക്കത്തിൽ ഒറ്റപ്പെട്ടു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഇവരെ സുരക്ഷിതമായി ബന്ധുവീടു കളിലെത്തിച്ചു. 90 വയസ്സിനുമുകളിൽ വയസ്സുള്ള വയോധിക ഉൾപ്പടെയുളളവരെയാണ് സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ & റെസ്ക്യൂ ഓഫീസർ എം.ബി. ബിനു, കെ. അജിൽ, കെ.എം. വിനു, വി ശാൽ അഗസ്റ്റിൻ, ടി. രഘു, ഹോംഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് രക്ഷപ്പെടുത്തി യത്.