കൽപ്പറ്റ: രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പാ കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ എം.ഡി.എം.എയു മായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശി കളായ ഓമശ്ശേരി പടിഞ്ഞാറെതൊടുക, മുഹമ്മദ് റാഷിദ്(34), മുക്കം പറങ്ങോട്ടിൽ വീട്ടിൽ പി. മുസ്തഫ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. 91000 രൂപയും, പോക്കറ്റ് ത്രാസും, ട്രാൻസ്‌പരന്റ് പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.