നിർത്തിയിട്ട വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

തൃശ്ശിലേരി: മുത്തുമാരിയിൽ വീണ്ടും നിർത്തിയിട്ട വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം സ്കൂൾ ബസ് ആക്രമിച്ച സ്ഥലത്തു നിർത്തിയിട്ട ട്രാവലറാണ് ഇന്ന് രാത്രി ഒമ്പത് മണിയോടെ വീണ്ടും കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് വാഹനത്തിൻ്റെ അടുത്തേക്ക് വന്ന വീട്ടുകാർക്ക് നേരെയും ആന പാഞ്ഞടുത്തു. ഒടുവിൽ കൂടുതൽ ശബ്ദം വെച്ച് വീട്ടുകാരും നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്തുകയായിരുന്നു. വാഹനത്തിൻ്റെ ലൈറ്റുകൾ പാടെ തകർന്നു. തൃശ്ശിലേരി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *