പൊൻകുഴി വനപാതയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഞ്ഞൂറോളം പേരാണ് വനമേഖയിൽ കുടുങ്ങി കിടന്നിരുന്നത്. ഫയർ ഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് ഇവരെ വെള്ളക്കെട്ട് കടത്തിവിട്ടത്. കനത്ത മഴയ്ക്കിടെ ആയിരുന്നു രക്ഷാദൗത്യം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് ബത്തേരിയുടെ വികസനം വാട്സ് ആപ്പ് കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. വന മേഖല യിൽ കേടായ വാഹനങ്ങളിൽ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല. ഇന്നലെ രാത്രി 12.15 ഓടെ തുടങ്ങിയ രക്ഷാദൗത്യം ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അവസാനിച്ചത്. നിലവിൽ വെള്ളക്കെട്ട് ഒഴിവായി ഗതാഗതം പുനസ്ഥാപിച്ചു.