വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടുമുറ്റത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർനടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മക്കൾ മിഥിലാജ്, മിൻഹ ഫാത്തിമ

Leave a Reply

Your email address will not be published. Required fields are marked *