തൃശിലേരിയില്‍ വീടിന് നേരെ കാട്ടാന ആക്രമണം;ബൈക്കും കൃഷിയും ഉപകരണങ്ങളും നശിപ്പിച്ചു

മാനന്തവാടി: തൃശിലേരി മുത്തുമാരിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വീടിന്റെ ഷെഡ് പൂര്‍ണമായും തകര്‍ത്തു. വടക്കേകടവന്നൂര്‍ ആന്റണിയുടെ വീടിന്റെ ഒരു ഭാഗമാണ് ആന തകര്‍ത്തത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കൃഷിയും കാര്‍ഷിക ഉപകരണങ്ങളും നശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ആന വീടിനോട് ചേര്‍ന്ന ഷെഡ് തകര്‍ക്കുന്നഒച്ച കേട്ട് വിടിനു പുറത്തിറങ്ങിയ വീട്ടുകാര്‍ ഭാഗ്യം കൊണ്ടാണ് ആനയുടെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ വീടിന്റെ വരാന്തയുടെ മുമ്പില്‍ നിന്നകാട്ടാന പിന്തിരിയുകയായിരുന്നു. കാര്‍ഷിക വിളകള്‍നശിപ്പിക്കുന്നത്പ്രദേശത്ത് പതിവാണെങ്കിലും വീടിന് നേരെ ആക്രമണമുണ്ടാകുന്നത് ആദ്യമായാണ് . വീടിനുള്ളിലും സുരക്ഷിതമല്ലഎന്നഅവസ്ഥപ്രദേശവാസികളെഭീതിയിലാക്കുന്നു.ആക്രമണ സ്വഭാവമുള്ള കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങാതെ ട്രഞ്ചും, ഫെന്‍സിംഗും നവീകരിക്കുകയും ശക്തമായകാവല്‍ഏര്‍പ്പെടുത്തുകയും ചെയ്ത്പ്രദേശവാസികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ആവശ്യമുയരുന്നത്. പകല്‍ സമയങ്ങളില്‍ പോലും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണാന്‍ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *