പേരിയ: മന്ത്രി .ഒആർ കേളു പേര്യയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുടർന്ന് അന്തേവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്. 50 ആളുകളാണ് ഈ ക്യാമ്പിലുള്ളത്.