ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഗോജീവ സുരക്ഷ- സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 23 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 284309, 9495030806

ക്വട്ടേഷന്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് ആവശ്യമായ ലൈറ്റ് മോട്ടോര്‍ വാഹനം നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 29 ന് ഉച്ചക്ക് രണ്ട് വരെ പള്ളിക്കുന്ന് വെറ്ററിനറി ഹോസ്പിറ്റലില്‍ സ്വീകരിക്കും.

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ മീനങ്ങാടി മോഡല്‍ കോളെജില്‍ ബി.കോം ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവ് ഉണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9747680868, 8547005077 നമ്പറുകളില്‍ ബന്ധപ്പെടണം.

എം.ബി.എ; തീയതി നീട്ടി

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്ത നിവാരണ എം.ബി.എ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന കോഴ്‌സിൽ എല്ലാ സെമസ്റ്ററിലും ദേശീയ- അന്തർ ദേശീയ പഠനയാത്രകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. http://ildm.kerala.gov.in/ ൽ ലഭിക്കും. ഫോൺ- 8547610005, 8547610006, 0471 2365559

ഫാഷൻ ഡിസൈനിങ് : കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ അപാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ-8301030362, 9995004269

Leave a Reply

Your email address will not be published. Required fields are marked *