ലൈസൻസില്ലാതെ വാടകയ്ക്കെടുത്ത കാറിൽ വിനോദയാത്രയ്ക്കെത്തിയ കോഴിക്കോട് മുക്കം സ്വദേശികളായ അഞ്ചംഗ സംഘമാണ് കേണിച്ചിറ പോലീസിന്റെ പിടിയിലായത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കൗമാരക്കാർ പിടിയിലായത്. സംഘത്തിലെ ആർക്കും വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. കോട്ടയം പാലാ സ്വദേ ശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇവർ സഞ്ചരിച്ച വാഹനം. സംഭവത്തിൽ കാറോടിച്ച കുട്ടിയുടെ രക്ഷിതാവിനെതിരെയും കാർ എത്തിച്ചു നൽകിയ ആൾക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും കെസെടുത്തിട്ടുണ്ട്.