മീനങ്ങാടി: ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി മീനങ്ങാടി ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മീനങ്ങാടി ഗോഡൗണില്‍ അതിഥികളായി വിദ്യാര്‍ത്ഥികളെത്തി. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണില്‍ സന്ദര്‍ശനം നടത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ അസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എഫ്‌സിഐ അധികൃതരുടെ നേതൃത്വത്തില്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്‍ എഫ്‌സിഐകള്‍ വഹിക്കുന്ന പങ്ക് വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ത്തുക എന്നതാണ് ഗോഡൗണ്‍ സന്ദര്‍ശനത്തിലൂടെ നടപ്പിലാക്കിയത്. പാടിയും പറഞ്ഞും ആഘോഷിച്ച വിദ്യാര്‍ത്ഥികളുടെ തുടര്‍ സദസ്സ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌കെഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രേഡ് 1 അസിസ്റ്റന്റ് (എഫ്‌സിഐ) വിനോദ്,
ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ ബേസില്‍ വി ജോസ്, വാര്‍ഡ് മെമ്പര്‍ ലിസ്സി പൗലോസ്, പ്രധാനാധ്യാപകന്‍ നൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഫ്‌സിഐ തൊഴിലാളികള്‍ ലോറി ഓണേഴ്‌സ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.