മാനന്തവാടി: ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മാനന്തവാടി എക് സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും, എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇൻറലിജൻസ് ആന്റ് ഇൻ വെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവരുമായി ചേർന്ന് നടത്തിയ വാ ഹനപരിശോധനയിൽ ബാംഗ്ലൂർ ഭാഗത്തുനിന്ന് വന്ന കെഎൽ 12 എൽ 9740 രജിസ്ട്രേഷൻ നമ്പർ ഇയോൺ കാറിൽ കടത്തിക്കൊണ്ടുവന്ന 204 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്ത്.
ചുണ്ടേൽ കാപ്പും കുന്ന് സ്വദേശി ചുണ്ടേൽ എസ്റ്റേറ്റിൽ കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി. കെ.എം (32) മുട്ടിൽ പരിയാരം സ്വദേശി പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് അസനൂൽ ഷാദുലി (23), കോട്ടപ്പടി പുത്തൂർ വയൽ സ്വദേശി അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (23) എറണാകുളം കോതമംഗലം വെട്ടിലപ്പാറ സ്വദേശി പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ. പി .എ (22), മലപ്പുറം നിലമ്പൂർ മണിമൂളി വാരിക്കുന്ന് ദേശത്ത് ഡെൽബിൻ ഷാജി ജോസഫ്( 21) എന്നിവരാണ് എക്സൈസ് പിടിയിലായത്.