ഗ്രാമാദരവ് ഇന്ന്
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രതിഭകള്‍ക്ക് നല്‍കുന്ന ഗ്രാമദരവ് വ്യാഴാഴ്ച നടക്കും. രാവിലെ 10 ന് അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്രാമാദരവ് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പത്താം തരം ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ചടങ്ങില്‍ ആദരിക്കും.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229
പാര്‍ക്കിങ്ങ് ഷെഡ് ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്കിടി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഷെഡ് നിര്‍മ്മിക്കുന്നതിനായി കേരള സര്‍ക്കാരിന് കീഴില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 7 ന് വൈകീട്ട് 7 ന് മുമ്പ് ടെണ്ടറുകള്‍ എന്‍ ഊരില്‍ ലഭിക്കണം. ഫോണ്‍ 04936 292902, 9778780522
ട്രാവല്‍ ഫെസിലിറ്റിയോഗം
വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര കണ്‍സെഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സ്റ്റുഡന്‍സ് ട്രാവലിങ്ങ് ഫെസിലിറ്റി യോഗം ആഗ്‌സറ്റ് 1 ന് ഉച്ചയ്ക്ക് 2.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റിജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.