ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പത്താം ദിനത്തില്‍. അപകട സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറി കണ്ടെത്തിയ ലോറിയില്‍ നിന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.
ഡ്രോണ്‍ ദൗത്യത്തിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തെരച്ചിലിന്റെ മേല്‍നോട്ടത്തിനായി കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു. ലോറി വലിച്ച് കയറ്റാന്‍ വലിയ ക്രെയിന്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മണ്‍കൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അര്‍ജുന്‍ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണ. ദൗത്യത്തിന് കരസേനയും നാവികസേനയും പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുങ്ങല്‍ വിദഗ്ധരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീടാകും ലോറി പുറത്തെടുക്കാനുള്ള ശ്രമം. ലോറി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ദ്രുതഗതിയിലാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും.