നീലഗിരി: അഞ്ചിക്കുന്നിൽ കാട്ടാന ശല്യത്തിനെതിരെ പ്രദേശവാസികളുടെ സമരത്തെ അധികൃതർ അവഗണി ക്കുന്നതിനെതിരെ സമരക്കാർ തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ 15 ദിവസം മുൻപ് കുടിൽ കെട്ടി സമരമാരംഭിച്ചിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും നിരാഹാര സമരത്തെ അധികൃതർ തിരിഞ്ഞു നോ ക്കാതായതോടെയാണ് തല മൊട്ടയടിച്ച് പ്രതിഷേധിച്ചത്.