കൽപ്പറ്റ ഫാത്തിമ ഹോസ്‌പിറ്റൽ – മൈതാനി പാലത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. 2018ലെ പ്രളയത്തെ തുടർന്ന് തൂണുകൾ ത കർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ആരംഭിച്ചത്. 10 മാസത്തിനുള്ളിൽ തന്നെ ഒരു കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് പാലം നാടിന് സമർപ്പിച്ചു.