ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്നു വീണു

പുൽപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്നു വീണു. പുൽപ്പള്ളി സീതാമൗണ്ട് മണിയത്ത് കുര്യന്റെ ഫാമാണ് തകർന്നത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കുര്യന്റെ വീടിനോട് ചേർന്നാണ് 3700 ചതുരശ്ര അടിയിലുള്ള ഫാമുണ്ടായിരുന്നത്. ഫാം പൂർണമായും നിലം പതിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *