ചൂരൽമല ഭാഗത്ത് പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിൽ നിന്നും മേപ്പാടി പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 25 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. സ്ഥാപന ഉടമയിൽ നിന്നും 10,000 രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലം ഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ടോണി തോമസിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.