മുട്ടിൽ വാര്യാട് വാഹനാപകടം യുവാവിന് പരിക്ക്

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ താഴേമുട്ടിൽ തൈവളപ്പിൽ സുഹൈലിനാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ യുവാവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഡസ്‌റ്റർ കാറിന്റെ സൈഡ് മിററിൽ തട്ടി മറിഞ്ഞാണ് അപകടം. മറിഞ്ഞ വാഹനം 50 മീറ്ററോളം ദൂരത്തിൽ നിരങ്ങി നീങ്ങി റോഡരികിലെ തോടിന് സമീപത്തെ മരത്തിലും ഇടിച്ചാണ് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *