ഛത്തീസ്ഗഡിൽ ഓഗസ്റ്റിൽ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിൽ ഇടം നേടി മീനങ്ങാടി ഗവ. ഹയർ സെക്ക ൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി കെ.എസ്. ദേവനന്ദൻ. വരദൂർ കീരിപ്പറ്റക്കുന്ന് സുരേഷിന്റെയും ബീനയുടെയും മകനാണ്. മീനങ്ങാടി ഫുട്ബോൾ അക്കാദമിയിൽ നിന്നും പരിശീലനം നേടിയ ദേവനന്ദൻ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17 താരമാണ്.