മരം കടപുഴകി റോഡിലേക്ക് പതിച്ചു

മാനന്തവാടി: മാനന്തവാടി മൈസൂർ അന്തർസംസ്ഥാന പാതയിൽ വിൻസെന്റ് ഗിരി ആശുപത്രിക്ക് സമീപം മരം കടപുഴകി റോഡിലേക്ക് പതിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. മാനന്തവാടിയിൽ നിന്നും അഗ്‌നിരക്ഷാ സേന എത്തി മരം മുറിച്ച് മാറ്റി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു

Leave a Reply

Your email address will not be published. Required fields are marked *