രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങളൾ

മുണ്ടക്കൈ-ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേര്‍. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

എന്‍.ഡി.ആര്‍.എഫിന്റെ 90, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) 120, പ്രതിരോധ സുരക്ഷാ സേന ( ഡി.എസ്.സി) 180, നാവിക സേന 68, ഫയര്‍ഫോഴ്‌സ് 360, കേരള പോലീസ് 866, തമിഴ്നാട് ഫയര്‍ഫോഴ്സ്, എസ്.ഡി.ആര്‍.എഫ് സേനകളില്‍ നിന്നും 60, ഹൈ ആള്‍ട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാര്‍ഡ് 11, ടെറിട്ടോറിയല്‍ ആര്‍മി 40, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവര്‍ത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *