ദുരന്ത ബാധിത മേഖലകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിച്ഛേദിക്കുമെന്നുള്ള അറിയിപ്പ് ലഭിക്കുന്നുണ്ടെങ്കിൽ കാര്യമാക്കേണ്ടതില്ലെന്ന് കെഎസ്ഇബി മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഓ ട്ടോമാറ്റിക് സംവിധാനത്തിലുള്ള മെസേജുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും യാതൊരുവിധത്തിലും പ്രദേശത്തെ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കുന്നതല്ലെന്നും ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.