കല്‍പ്പറ്റ: വിവാദ വെളിപ്പെടുത്തലുമായി പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സജീവന്‍ കൊല്ലപ്പള്ളി. വായ്പാ തട്ടിപ്പിന്റെ മുഖ്യ സുത്രധാരനെന്ന് പോലീസ് കരുതുന്ന സജീവന്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ കാര്യമാണ് വിവാദ വിഷയവുമായി ബന്ധപ്പെടുത്തി വെളിപ്പെടുത്തിയത്.
സജീവന്‍ കൊല്ലപ്പള്ളിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുന്നതിനിടയില്‍ മാധ്യമങ്ങളോടാണ് സജീവന്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പുല്‍പ്പള്ളി മേഖലയില്‍ നിന്നുള്ള നേതാക്കളായ ദിലീപ്കുമാര്‍, കെ.എല്‍ പൗലോസ്, മണി പാമ്പനാല്‍ തുടങ്ങിയവര്‍ക്ക് ബാങ്ക് വായ്പ അടയ്ക്കാന്‍ താന്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സജീവന്‍ ആരോപിച്ചിരിക്കുന്നത്.
എന്നാല്‍ സജീവന്റെ പുതിയ ആരോപണം രാഷ്ട്രീയ ചരടുവലികളുടെ ഭാഗമായിട്ടാണോയെന്ന സംശയം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ട്. ഒരു മാസത്തോളമായി ഒളിവില്‍ ആയിരുന്ന സജീവന്‍ കൊല്ലപ്പള്ളി യെകഴിഞ്ഞദിവസം രാത്രിയിലാണ് പോലീസ് അറസ്റ്റ് ആയത്. കര്‍ണാടകയില്‍ ഒളിവിലായിരുന്ന ഇയാള്‍. പുല്‍പ്പള്ളിയിലേക്ക് വരുന്ന വഴി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . എന്നാല്‍ താന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ എത്തിയതായിരുന്നു എന്നാണ് സജീവിന്റെ വിശദീകരണം. വായ്പാതട്ടിപ്പിനിരയായ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ ചൂടുപിടിച്ചത്. രാജേന്ദ്രന്‍നായരുടെ കുടുംബം നല്‍കിയ ആത്മഹത്യ പ്രേരണാ പരാതിയിലും, വായ്പ തട്ടിപ്പില്‍ അകപ്പെട്ട കര്‍ഷകന്‍ ഡാനിയേല്‍ നല്‍കിയ വഞ്ചന കുറ്റത്തിലുമാണ് സജീവനെ പോലീസ് പ്രതിചേര്‍ത്തിട്ടുള്ളത് . ഒരു മാസത്തോളമായി സജീവനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പോലീസ്. പുല്‍പ്പള്ളി പോലീസ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് തിരച്ചില്‍ നടത്തി യിരുന്നു. വരുംദിവസങ്ങളില്‍ മുന്‍ ബാങ്ക് ഡയറക്ടര്‍മാരായ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ പെട്ടെന്നുള്ള നീക്കം.വരുന്ന ദിവസങ്ങളില്‍കൂടുതല്‍ കൂടുതല്‍ ബാങ്ക് ഡയറക്ടര്‍മാര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.