ദുരന്തഭൂമിയായ വയനാടിന്; സഹായഹസ്തവുമായി ക്യാനഡയിലെ മലയാളി അസോസിയേഷനുകൾ

മാനന്തവാടി: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷനുകൾ കേരള കൾച്ചറൽ അസോസിയേഷനും വേൾഡ് മലയാളി കൗൺസിലും ഡൌൺ ടൌൺ ടെറന്റോ മലയാളി സമാജം. ക്രിക്കറ്റ് താരം മിന്നുമണിയുടെ ഫേസ്ബുക്ക് പേജുമായി കൈകോർത്താണ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകിയത്. മുപ്പതോളം കുടുംബങ്ങൾക്ക് ഭക്ഷിക്കിറ്റുകൾ വിതരണം ചെയ്തത്. വീടുകളിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയ പേരിയ വില്ലേജിലെ വട്ടോളി പണിയ കോളനിയിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.

ദുരന്തം ഭൂമിയായ വയനാട്ടിലെ ജനങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അസോസിയേഷനുകൾ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ വളരെ ലളിതമാക്കി ആഘോഷിക്കാൻ തീരുമാനിച്ചു. പരിപാടിയിലേക്ക് ലഭിച്ച സ്പോൺസർഷിപ്പിന്റെ ആദ്യ ലാഭവിഹിതമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് കൈമാറിയത്. വരും നാളുകളിലും ദുരന്തത്തിൽപ്പെട്ട ആളുകളുടെ ഉന്നമനത്തിനായി കൂടുതൽ സഹായങ്ങൾ നൽകുമെന്ന് പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ജോബീഷ് ബേബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *