ജില്ലയില്‍ 27 ദുരിതാശ്വാസ ക്യാമ്പുകൾ; 1020 കുടുംബങ്ങളിലെ 3253 പേർ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 27 ദുരിതാശ്വാസ ക്യാമ്പുകൾ. 1020 കുടുംബങ്ങളിലെ  3253 പേരാണ് ക്യാമ്പുകളിലുള്ളത്.  1206 പുരുഷന്‍മാരും 1293 സ്ത്രീകളും 754 കുട്ടികളുമാണ്  ക്യാമ്പിലുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1918 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 723 പുരുഷന്‍മാരും 736 സ്ത്രീകളും 459 കുട്ടികളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *