ബത്തേരി: ബത്തേരി നഗരസഭയും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബത്തേരി പൂതിക്കാടില്‍ ആരംഭിച്ച അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിര്‍വഹിച്ചു.
നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6.30 വരെയാണ് സെന്ററിന്റെ പ്രവര്‍ത്തന സമയം.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റഷീദ്, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, കൗണ്‍സിലര്‍മാരായ കെ.സി യോഹന്നാന്‍, സലീം മഠത്തില്‍, ബിന്ദു സജി, സി.കെ ഹാരിഫ്, ബിന്ദു പ്രമോദ്, ഡി.പി.എം ഡോ. സമീഹ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.