മാനന്തവാടി: പോലീസ് സേനയിലെ ജനകീയനായ ഉദ്യോഗസ്ഥന്‍ ചുരമിറങ്ങുന്നു. മാനന്തവാടി സ്‌റ്റേഷനില്‍ നിന്ന് കണ്ണൂര്‍ സിറ്റിയിലേക്ക് സ്ഥലം മാറി പോകുന്ന ഗ്രേഡ് എസ്.ഐ: എം. നൗഷാദിനാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്. വെള്ളമുണ്ട പത്താംമൈല്‍ സ്വദേശിയാണ് എം. നൗഷാദ്. മാനന്തവാടി സി ഐ അബ്ദുള്‍ കരീം, എസ് ഐ സോബിന്‍, എസ്‌സിപിഒ: ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം നൗഷാദിന്റെ സാന്നിധ്യം മേലുദ്യോഗസ്ഥര്‍ക്ക് സഹായകരമായിരുന്നു. സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്ന ഇരു വിഭാഗത്തെയും വിളിച്ചിരുത്തി കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പരിഹാരമുണ്ടാക്കുന്നതും നൗഷാദിന്റ ജോലിയോടുള്ള ആത്മാര്‍ത്ഥതക്ക് തെളിവായാണ് സഹപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
സംഘര്‍ഷ സാധ്യത ഉടലെടുക്കുന്ന സ്ഥലങ്ങളില്‍ കക്ഷി രാഷ്ട്രിയത്തിനതീതമായി ആത്മസംയമനത്തോടെയുള്ള നൗഷാദിന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്.അപകടസ്ഥലങ്ങളിലും മറ്റും പോലീസുകാരെനെന്നതിലുപരി ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലായിരുന്നു നൗഷാദിന്റെ ഇടപെടല്‍. സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളിലും സജീവമാണ് ഇദ്ദേഹം. 1996ലാണ് ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സേവനമനുഷ്ടിച്ചു, 1998ലാണ് ജില്ലയില്‍ ലോക്കല്‍ സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.പിന്നീട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തു, 2020 ലാണ് മാനന്തവാടി സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: നസീറ. രണ്ട് മക്കളുണ്ട്.