ചൂരൽമല ഉരുൾ പൊട്ടലിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മൈലമ്പാടി മൂന്നാം വാർഡ് കുരുമുളക് സമിതി. കർഷകരിൽ നിന്നും സമാഹ രിച്ച ഇരുപത്തി അയ്യായിരം രൂപ വനം വകുപ്പ് മന്ത്രി A.K ശശീന്ദ്രൻ, ജില്ലാ കളക്ടർ മേഘശ്രീ എന്നിവർക്ക് കൈമാറി. മീനങ്ങാടി കൃഷി ഓഫീസർ ജ്യോതി സി ജോർജ്, സെക്രട്ടറി ബിനു K T, സമിതി അംഗങ്ങളായ കുര്യൻ, ബിനു തോമസ് എന്നിവർ നേതൃത്വം നൽകി.