കൽപ്പറ്റ: താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി പൊതുവിതരണ വകുപ്പ്. മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളി നിന്നും വാടക വീടുകളിലേക്ക് മാറുന്നവർക്കാണ് ഗ്യാസ് കണക്ഷൻ വിതരണം ചെയ്തത്. ദുരന്തബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ എന്നിവ നഷ്ടമായവർ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് -04936255222, ജില്ലാ സപ്ലൈ ഓഫീസ്-04936202273 നമ്പറുകളിൽ ബന്ധപ്പെടണം.