കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സമൂഹ സമിതി കലക്ട്രേറ്റിന് മുമ്പിൽ ഏകദിന നിരാഹാര സമരം നടത്തി. രക്ഷാ പ്രവർത്തനം നടത്താൻ തയ്യാറുള്ള മുഴുവൻ ആളുകൾക്കും പര്യാപ്തമായ പരിശീലനം നൽകണ മെന്നും ദുരന്ത ബാധിതർക്കും ചെങ്കുത്തായ മലഞ്ചെരുവുകളിലും വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങിലും താമസ്ക്കുന്നവർക്കും സർക്കാർ അധീനതയിലും ഉടമസ്ഥതയിലുമുള്ള വാസയോഗ്യമായ ഭൂമിയിൽ സുരക്ഷിതവും സുസ്ഥിരവുമായ പുനര ധിവാസം ഉറപ്പാക്കണം എന്നാവശ്യപ്പെ ട്ടാണ് സമരം.