ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയി, സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കാക്കവയൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് സംഷാദ് ബത്തേരി, സന്തോഷ് എക്സൽ, മുനീർ നെടുങ്കരണ തുടങ്ങിയവർ നേതൃത്വം നൽകി. കടകളുടെ കേടുപാടുകൾ തീർത്ത് കച്ചവട യോഗ്യമാക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.