കൽപ്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ സർവ്വെയിൽ ബോധ്യപ്പെട്ടതായി ഭാ രവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേ സമയം വ്യാപാരികൾക്ക് ധനകാര്യ സ്ഥാപനങ്ങളിലുള്ള ബാധ്യത പൂർണമായും എഴുതിത്തള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.