ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം വകുപ്പ് എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. www.egrantz.kerala.gov.in പോര്‍ട്ടലിന്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ നല്‍കണം. വിജ്ഞാപനം www.egrantz.kerala.gov.in, www.bedd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍-2377786

ബോധവത്ക്കരണ ക്യാമ്പ്

പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനന്‍ (ഇ.എസ്.ഐ.സി) സംയുക്തമായി നിധി ആപ്‌കെ നികാത്ത് -‘സുവിധ സമാഗം’ എന്ന പേരില്‍ ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി കോ ഓപ്പ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഹാളില്‍ ഓഗസ്റ്റ് 27 ന് രാവിലെ 9 ന് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ https://tinyurl.com/epfokkd ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും നടത്താം.

ഡിഗ്രി സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍-9387288283.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററില്‍ എച്ച് 6 നമ്പര്‍ ഹട്ടിന്റെ മേല്‍ക്കൂര മേച്ചില്‍ പ്രവര്‍ത്തി ചെയ്യാന്‍ പട്ടികവര്‍ഗ്ഗ കര്‍ഷകര്‍/വ്യക്തികള്‍, പട്ടികവര്‍ഗ്ഗ സംഘങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സബ് കളക്ടര്‍/പ്രസിഡന്റ്, എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം, വെറ്റിറിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട് 673576 വിലാസത്തില്‍ സെപ്റ്റംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍-9778783522

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) നല്‍കുന്നു. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 നും 18 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04936-246098, 6282558779 നമ്പറുകളില്‍ ബന്ധപ്പെടാം.

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷൻ

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ-സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലെത്തണം. ഫോണ്‍- 9072592412, 9072592416

ലേലം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ വിവിധ സാധനങ്ങള്‍, പാത്രങ്ങള്‍, പത്ര കടലാസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് സ്‌കൂളിലെത്തണം. ഫോണ്‍-04936 296095

ക്വട്ടേഷന്‍ ക്ഷണിച്ചു

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ വൈദ്യുതി രഹിത സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിനകം സ്കൂൾ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 296095

സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്പശാല

സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വയംതൊഴില്‍ പദ്ധതികളില്‍ ബോധവത്ക്കരണ ശില്പശാല നടത്തുന്നു. ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്യും. ഫോണ്‍-04936 221149

പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എം.എസ്.എം.ഇ സംരംഭകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http:/kied.info/training-calender/ ല്‍ ഓഗസ്റ്റ് 26 നകം അപേക്ഷിക്കണം. ഫോണ്‍-0484 2532890/9188922785

ഒ.ടി ടെക്‌നീഷന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഒ.ടി ടെക്‌നീഷനെ നിയമിക്കുന്നു. ഒ.ടി ടെക്‌നീഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടാവണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 256229

ഫാര്‍മസിസ്റ്റ് നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27 ന് രാവിലെ 11 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 294370

ഐ.ഇ.സി വാന്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ഫ്ളെയിം- ഐആര്‍സിഎസ് സുരക്ഷ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഐ.ഇ.സി വാന്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ, മുട്ടില്‍, കമ്പളക്കാട്, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ക്യാമ്പെയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബേസില്‍, ഫ്ളെയിം സുരക്ഷ ഡയറക്ടര്‍ പി.ഒ ജോയ്, സുരക്ഷാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രവീണ്‍ കുമാര്‍, സുരക്ഷാ മാനേജര്‍ സി. ആര്‍ രജിന്‍, ദിശ മാനേജര്‍ പ്രിന്‍സ്, എന്നിവര്‍ പങ്കെടുത്തു. ബത്തേരിയില്‍ സമാപിച്ച ആദ്യ ദിന ക്യാമ്പെയിന്‍ ബത്തേരി നഗരസഭാ വൈസ്ചെയര്‍മാന്‍ ഏല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ( ഓഗസ്റ്റ് 22) അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

ഹാച്ചറി പ്രോജക്ട് അസിസ്റ്റന്റ്

കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍-സുവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകളുടെ പകര്‍പ്പുമായി അപേക്ഷകള്‍ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7559866376, 8921491422, 9847521541

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത സംരംഭമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ട്കുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ താല്‍ക്കാലികമായി നിയമിക്കുന്നു. കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുക. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്നയാള്‍ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ 04936 205949

ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു. വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ, പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *