ചീരാൽ: ചീരാൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്തി കേരളയുടെ ഭാ ഗമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. ചീരാൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം പ്രവർത്തിക്കുന്ന കുമ്മട്ടിക്കടയിൽ നിന്നാണ് 76 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. ചീരാൽ ഹെൽത്ത് ഇൻസ്പെക്ടർ റോളി കുഞ്ഞാപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരോ ധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് ആരോഗ്യ വകുപ്പ് നൂൽപ്പുഴ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉട മക്കെതിരെ കേസ്സെടുത്തു.