ചൂരൽമല ഉരുൾപൊട്ടൽ – ദുരിത ബാധിതർക്ക് ഭൂമി കണ്ടെത്തുന്നതിൽ സർക്കാരിൻ്റെ അടിയന്തിര നടപടി ഉണ്ടാകണം: കെ.എസ്. എസ്. ഐ. എ

കൽപ്പറ്റ: വയനാട് ജില്ലയിൽ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഒട്ടനവധി വീടുകൾ നിർമ്മിച്ച് നൽകാൻ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ ആയതിനുള്ള ഭൂമി കണ്ടെത്തി നൽകുന്ന കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസ്സിയേഷൻ തിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ മുരളിധരൻ ടി.എം. മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വെച്ച് ഉന്നത വിജയികളെ അനുമോദിച്ചു. യോഗത്തിൽ പ്രസിഡണ്ട് ജൈനൻ ടി.ഡി.അദ്ധ്യക്ഷത വഹിച്ചു. 2024-26 വർഷത്തേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ, പി.ഡി. സെക്രട്ടറി മാത്യു തോമസ്‌ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *