ബത്തേരി: പഴയ ബാറ്ററി തൂക്കിയെടുക്കുന്നതിൽ കൃത്രിമം കാണിച്ച തമിഴ്‌നാട് കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തെ ബാറ്ററി ഡീലേഴ്സ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ലീഗൽ മെട്രോളജി വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ ചൂരക്കൽ അഖിൽ നടത്തുന്ന എൻ.ആർ.ജി സൊലൂഷനിൽ പഴയ ബാറ്ററി എടുക്കാനെത്തിയപ്പോഴാണ് സംഘത്തെ പിടി കൂടിയത്. സീൽ ചെയ്യാത്ത ഇലക്ട്രിക് ത്രാസ് ഉപയോഗിച്ച് അളവ് നടത്തിയതിനും അളവിൽ കൃത്രിമം കാണിച്ചതിനും ലീഗൽ മെട്രോളജി വകുപ്പ് സംഘത്തിൽ നിന്ന് പിഴ ഈ ടാക്കി.