ബത്തേരി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ്‌മിഷൻ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, എപിഎച്ച്സി ഹോമിയോ ചെതലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചേനാട് യൂത്ത് ക്ലബ്ബിലായിരുന്നു പരിപാടി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാ മില ജുനൈസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നിഷ അധ്യക്ഷത വഹിച്ചു. ഡോ. ആശ പി. ചാക്കോ, ഡോ. ജോജി ജോർജ്ജ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.