ദുരന്തബാധിതർക്കായി പ്രത്യേക അദാലത്ത് ആരംഭിച്ചു

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ ധനസഹായം ലഭിക്കാത്തവർക്കായി ജില്ലാ ഭരണകൂടം നടത്തുന്ന പ്രത്യേക അദാലത്ത് ആരംഭിച്ചു. മേപ്പാടി ഗവ.എൽ.പി സ്കൂളിന് സമീപം എം.എസ്.എ ഹാളിലാണ് അദാലത്ത്. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡുകളിലുള്ള ധനസഹായം ലഭിക്കാത്തവർക്ക് അതിനുള്ള നടപടികൾ സ്വീകരിക്കും. രേഖകൾ നഷ്ടപ്പെട്ടവർക്കായി വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *