പിച്ച തെണ്ടൽ സമരവുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി: നാല് വർഷമായി കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം നൽകാതെ, കടാശ്വാസ കമ്മീഷന് നൽകാനുള്ള തുക നൽകാതെ, കാർഷിക ലോണുകൾക്ക് പലിശ സബ്സിഡി നൽകാതെ കർഷകരെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ, ഓണ കാലത്ത് പോലും കർഷകർക്ക് നൽകാൻ പണമില്ലെന്ന് പറഞ്ഞ്, ദൂർത്തടിച്ച് കാലിയായ പിണറായിയുടെ ഖജനാവിലേക്ക് നൽകാൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു. ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.

ജില്ലയിൽ ഇരുപത്തിയെട്ട് സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് മുപ്പത്തിരട്ട് കോടിയോളം രൂപയാണ്. പതിമുന്ന് വർഷമായി കുടിശിക നിലനിൽക്കുകയാണ്, കാർഷിക വായ്പയെടുക്കുന്ന കർഷകരിൽ നിന്ന് ഇപ്പോൾ മുഴുവൻ പലിശ തുകയും ഈടാക്കാൻ ബാങ്കുകൾ നിർബന്ധിരരായിരിക്കുകയാണ്. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം കർഷകർക്ക് കൃഷി ആവശ്യങ്ങൾക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം ഏഴ് ശതമാനം പലിശയിൽ നാല് ശതമാനം നബാർഡും മൂന്ന് ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ സംസ്ഥാന സർക്കാരിൻ്റെ വിഹിതമാണ് മുടങ്ങി കിടക്കുന്നത്.

വയനാട് ജില്ല വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോഴും കർഷകർക്ക് നേരെ മുഖം തിരിഞ്ഞു നടക്കുന്ന നിലപാടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറിപ്പെടുത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അനീഷ് ജേക്കബ്, മനാഫ് ഉപ്പി, നിയോജക മണ്ഡലം ഭാരവാഹികളായ റോബിൻ ഇലവുങ്കൽ, ഷംസീർ അരണപ്പാറ, ഗിരിജ മോഹൻദാസ്, പ്രിയേഷ് തോമസ്, ജിജോവരയാൽ, സൗജ, ബിബിൻ ജോൺസൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *