മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി കാളിന്ദി കാപ്പിക്കണ്ടിയില്‍ വന്യജീവി പ്രതിരോധത്തിനുള്ള സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി.
12.75 ലക്ഷം രൂപ ചെലവഴിച്ചാണ് വേലി നിര്‍മിച്ചത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലാണ് കാപ്പിക്കണ്ടി. എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി സോളാര്‍ തൂക്കുവേലി നിര്‍മിക്കുന്നതിനു സാധാരണ അനുമതി ലഭിക്കാറില്ല. എന്നാല്‍ ഒ.ആര്‍. കേളു എംഎഎയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് പ്രവൃത്തിക്ക് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നുവെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ മാര്‍ട്ടിൻ ലോവല്‍ പറഞ്ഞു.
കാപ്പിക്കണ്ടിയിലെ വന്യമൃഗശല്യത്തിന് വേലി പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തില്‍ ഏഴിടങ്ങളില്‍ ഏഴിടങ്ങളില്‍ സോളാര്‍ തൂക്കുവേലിക്ക് അനുമതിയായിട്ടുണ്ട്. മറ്റിടങ്ങളില്‍ നിര്‍മാണത്തിനു ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഡിഎഫ്‌ഒ പറഞ്ഞു.