ഇന്ന് ജില്ലയിൽ യെലോ അലർട്ട്

കൽപ്പറ്റ: ഇന്ന് ജില്ലയിൽ യെലോ അലർട്ട് ആണ്. ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കുക. ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമാരെയോ വില്ലേജ് ഓഫിസർമാരുമായോ DEOC കൺട്രോളുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *