കേണിച്ചിറ: പൂതാടി പഞ്ചായത്ത് മൂടക്കൊല്ലി 11-ാം വാർഡ് അംഗം രുഗ്മിണി സുബ്രഹ്‌മണ്യനാണ് പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. വാകേരി കൂടല്ലൂർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. റോഡിൻ്റെ ശോച്യാവസ്ഥയെ തുടർന്ന് ഇതുവഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തുന്ന സാഹചര്യത്തിലാണ് വാർഡ് മെമ്പർ സമരവുമായി രംഗത്തെത്തിയത്.