വൈത്തിരി: മുണ്ടക്കൈ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി ഗഫൂറിന് പുതിയ സംരംഭം ഒരുങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം ഘട്ട സഹായധനമായി നൽകിയ അഞ്ച് ലക്ഷം രൂപയ്ക്കൊപ്പം, ജംഇയ്യത്തുൽ ഉലമ പ്രവർത്തകരുടെയും മറ്റു രാഷ്ട്രീയ പാർട്ടികളുടെയും സഹായത്തോടെയാണ് പുതിയ സംരഭം ആരംഭിച്ചത്. മുണ്ടക്കൈ സ്റ്റോർ എന്ന പേരിൽ വൈത്തിരിയിൽ ആരംഭിച്ച സ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.