മാനന്തവാടി: 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രചരണപരിപാടികളുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍, ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേയ്ക്കുയര്‍ത്തി നിര്‍വഹിച്ചു. ‘ഗ്രാമീണമേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സാഹിത്യോത്സവമെന്ന നിലയില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞുവെന്ന്’ അഹമ്മദ് കുട്ടി ബ്രാന്‍ പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ആയാത്ത്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷില്‍സണ്‍ മാത്യു, പത്താം വാര്‍ഡ് മെമ്പര്‍ സന്തോഷ് സി.എം, മനു കുഴിവേലി, മുരളി മാസ്റ്റര്‍, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ബ്രിജോ കറുകപ്പള്ളി, ലുയീസ് കെ.ജെ. എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 250-ല്‍ പരം എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.