കൊച്ചി: ദുരന്ത സമയത്തെ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം ഉപേക്ഷിക്കണമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വയനാടിന് കേന്ദ്ര സർക്കാരിൻ്റെ കരുതലും സഹായവും ലഭിക്കും. എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിർമല സീതാരാമൻ പറഞ്ഞു.