ഇരുളം ലയൺസ് ക്ലബ്‌ രൂപീകരിച്ചു

ബത്തേരി: ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് 318E യുടെ വയനാട്ടിലെ 19 -ാമത്തെ ക്ലബ്‌ ബീനാച്ചി ലയൺസ് ക്ലബ്ബിന്റെ സ്പോൺസർഷിപ്പിൽ ഇരുളത്ത് രൂപീകരിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഫസ്റ്റ് വൈസ് ഗവർണർ രവി ഗുപ്ത, സെക്കന്റ് വൈസ് ഗവർണർ ടൈറ്റസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ബീനാച്ചി ക്ലബ്‌ പ്രസിഡന്റ് കെ.ഷിനോജ് അധ്യക്ഷത വഹിച്ചു. ഇരുളം ലയൺസ് ക്ലബ്ബിൻ്റെ വാട്ട്സ്ആപ്പ് ലോഗോ പ്രകാശനവും നടത്തി. രതീഷ് രംഗനാഥൻ നന്ദി പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡന്റ് ആയി ജിതേഷ്. പി. എസിനെയും, സെക്രട്ടറി ആയി കെ.ബിബിനെയും ട്രഷറർ ആയി ഷാജി പോളിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *