കേണിച്ചിറ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി സബ് ഡിവിഷന് ടീം ജേതാക്കളായി. കല്‍പ്പറ്റ സബ് ഡിവിഷന് ടീമിനാണ് രണ്ടാം സ്ഥാനം. കേണിച്ചിറ യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മത്സരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എംഎസ് ഡിവൈഎസ്പി അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷ്, വോളിബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.എം. ശശിധരന്, ഇര്‍ഷാദ് മുബാറക്, ബിപിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.