ബത്തേരി: വീട്ടിലേക്കു വഴി എങ്ങനെ നടന്നെത്തുമെന്ന ആശങ്കയില്‍ ഒരു നാട്. അമ്പുകുത്തിയില്‍ നിന്ന് വലിയമൂല ഊരിലേക്കുള്ള റോഡാണ് അവഗണനയില്‍ തുടരുന്നത്. വയല്‍ മേഖലയിലൂടെ പോകുന്ന റോഡില്‍ കല്ലുപാകാന്‍ പോലും നടപടിയില്ല. ഏഴു വര്‍ഷം മുന്‍പ് റോഡില്‍ മെറ്റല്‍ പാകാന്‍ നാലഞ്ചു ലോഡ് കല്ലിറക്കിയെങ്കിലും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അത് കരാറുകാരന്‍ തിരികെ കയറ്റിക്കൊണ്ടു പോയതായി നാട്ടുകാര്‍ പറഞ്ഞു. മഴ പെയ്താല്‍ ചെളി നിറയുന്നതിനാല്‍ ട്രാക്ടര്‍ പോലും വരില്ല. റോഡ് അവസാനിക്കുന്ന വലിയമൂല ഭാഗത്ത് 150 മീറ്ററോളം പാതയില്ലാത്ത അവസ്ഥ.
സ്ഥലം വിട്ടു നല്‍കിയിട്ടുണ്ടെങ്കിലും നടവഴിയാക്കാന്‍ പോലും ആരും മുന്‍കയ്യെടുക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്തിലും ബന്ധപ്പെട്ട ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും അനുകൂല ഇടപെടല്‍ ഇല്ലെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നു. കലക്ടര്‍ക്ക് പരാതി നല്‍കി ഇപ്പോള്‍ രണ്ടാഴ്ചയായി. അനുകൂല മറുപടികളുണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.